വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെയും കുടുംബത്തെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല പ്രസിഡന്റ് സണ്ണി പെെമ്പള്ളിൽ അടക്കമുള്ള ജില്ലാ ഭാരവാഹികൾ സന്ദർശിച്ചു

Jan 20, 2024 - 12:25
 0
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെയും കുടുംബത്തെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല പ്രസിഡന്റ് സണ്ണി പെെമ്പള്ളിൽ അടക്കമുള്ള ജില്ലാ ഭാരവാഹികൾ സന്ദർശിച്ചു
This is the title of the web page

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെയും കുടുംബത്തെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല പ്രസിഡന്റ് സണ്ണി പെെമ്പള്ളിൽ അടക്കമുള്ള ജില്ലാ ഭാരവാഹികൾ സന്ദർശിച്ചു. കുറ്റാരോപിതന്റെ ബന്ധുവിന്റെ ഭാഗത്തുനിന്നും പെൺകുട്ടിയുടെ പിതാവിനു നേരെ ആക്രമണമുണ്ടായ സാഹചര്യത്തിൽ കുടുംബത്തിനാവശ്യമായ സുരക്ഷ ഒരുക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുമളിയിലെ വ്യാപാരി കൂടിയായ പെൺ കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാറിൽ വച്ച്, കേസിൽ വിട്ടയക്കപ്പെട്ട പ്രതിയുടെ ബന്ധു കുത്തി പരിക്കേൽപ്പിച്ചത്.കൊലപാതകക്കേസിൽ യുവാവിനെ കോടതി വെറുതേ വിട്ടതോടെ കുട്ടിയുടെ പിതാവിനും ബന്ധു ക്കൾക്കും നിരന്തരം ഭീഷണി നേരിടേണ്ടി വരുന്നതായും കുട്ടിയുടെ പിതാവിനും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണം എന്നും നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റി സത്യസന്ധമായി നിലപാടുകൾ സ്വീകരിക്കുന്ന, സ്വാധീനങ്ങൾക്ക് വഴങ്ങാത്ത ഒരു പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കണമെന്നും സണ്ണി പയ്യമ്പള്ളിൽ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേസ് കൂടുതൽ കാര്യക്ഷമമായി അന്വേഷിച്ച് കുറ്റവാളിക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റിനൊപ്പം ജില്ല വൈസ് പ്രസിഡന്റ് ഷിബു എം തോമസ് കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡന്റ് എസ് അൻപുരാജ്,പി എൻ രാജു, സനുപ് പുതുപ്പറമ്പിൽ തുടങ്ങിയവരും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow