കമ്പ്യൂട്ടർ സാക്ഷരത പദ്ധതി സർട്ടിഫിക്കറ്റുകൾ നൽകി

Jan 20, 2024 - 14:01
 0
കമ്പ്യൂട്ടർ സാക്ഷരത പദ്ധതി സർട്ടിഫിക്കറ്റുകൾ നൽകി
This is the title of the web page

കാഞ്ചിയാർ ജെപിഎം കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റും ഐ ക്യു എ സിയും, ജി.ടി എച്ച് എസ് എസ് മുരിക്കട്ടുകുടി സ്കൂളിലെ സോഷ്യൽ സർവീസ് സ്കീമും സംയുക്തമായി ഈ പ്രദേശത്തെ കമ്പ്യൂട്ടർ പരിജ്ഞാനം ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കുമായി 30മണിക്കൂർ നീണ്ടുനിന്ന കമ്പ്യൂട്ടർ പരിശീലനം നടത്തി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കോളേജ് കോൺഫറൻസ് ഹാളിൽവെച്ച് നടന്നു. കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര, പ്രിൻസിപ്പൽ ഡോ. ജോൺസൻ വി , വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി സോബിൻ മാത്യു , ജി.ടി എച്ച് എസ് എസ് മുരിക്കട്ടുകുടി ഹെഡ്മിസ്ട്രസ് സുനു വി ആർ , സ്റ്റാഫ്‌ കോർഡിനേറ്റർ സോണിയ ജെയിംസ് എന്നിവർ സംസാരിച്ചു. ഇക്കാലത്ത് പ്രായഭേദമെന്യേ ഏവർക്കും അത്യന്താപേക്ഷിതമായ കമ്പ്യൂട്ടർ പരിജ്ഞാനം സൗജന്യമായി നേടുവാൻ സഹായിച്ച കോളേജ് മാനേജ്മെന്റിനും ഇവിടുത്തെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് അധ്യാപകർക്കും പഠിതാക്കൾ നന്ദി രേഖപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow