നേര്യമംഗലം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു

Jan 19, 2024 - 14:18
 0
നേര്യമംഗലം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു
This is the title of the web page

കൊച്ചി - ധനുഷ്കോടി എൻ.എച്ച് 85 ൽ നേര്യമംഗലത്തെ പുതിയ പാലത്തിൻറ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡീൻ കുര്യാക്കോസ് എം.പി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.. നേര്യമംഗലത്തു നിന്നും പാലത്തിന്റെ തുടക്ക ഭാഗത്ത്, മറ്റ് ഔപചാരിക ചടങ്ങുകൾ ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയായിരുന്നു.കഴിഞ്ഞ മാസത്തിൽ ആരംഭിച്ച് കൊച്ചി മുതൽ മൂന്നാർ വരെ പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവർത്തിയിൽ ഉൾപ്പെടുന്നതാണ് നേര്യമംഗലം പാലം. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പാലത്തിന്റെ ഇരു കരകളിലും സ്ഥലം ഏറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. നേര്യമംഗലം ഭാഗത്ത് ലാൻറ് അക്വിസിഷനായി 3D വിജ്ഞാപനം പുറപ്പെടുവിച്ചു. തുടർന്ന് നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും. പട്ടയമില്ലാത്ത ആളുകളുടെ പുനരധിവാസം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.1924-ൽ തിരുവിതാംകൂർ ഭരണാധികാരി സേതു ലക്ഷ്മി ബായിയുടെ കാലത്ത് നിർമ്മാണം ആരംഭിച്ച്, 1935 മാർച്ച് 2-ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത്, ഏറെ ചരിത്ര പ്രധാനമായ പഴയ പാലം നിലനിർത്തിയാണ് സമീപത്ത് പുതിയ പാലം നിർമ്മിക്കുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

214 മീറ്റർ നീളവും ഇരുവശവും 1.5 മീറ്റർ നടപ്പാത ഉൾപ്പെടെ 11.5 മീറ്റർ വീതിയിൽ, 42.8 മീറ്റർ നീളമുള്ള 5 സ്പാനായാണ് പുതിയ പാലം നിർമ്മിക്കുന്നത്. ആകെ പൈലിൻറെ എണ്ണം 60 ആണ്. കൊച്ചി മുതൽ മൂന്നാർ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി 1250 കോടി രൂപയുടെ അനുമതിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നും ലഭിച്ചിരിക്കുന്നത്.

ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സൈജൻറ് ചാക്കോ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow