രാജകുമാരി ബി ഡിവിഷൻ കവലയിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിൽ വീണു

റോഡിൽ നിർത്തിയ കാറിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. യാത്രക്കാർക്ക് പരുക്കില്ല. മൺ തിട്ടയിൽ നിന്ന വൻമരം റോഡിന് കുറുകെ കടപുഴകി മറിഞ്ഞു വീഴുകയായിരുന്നു. മരം വീഴുന്നത് കണ്ട് രാജകുമാരി നോർത്തിൽ നിന്ന് കാറിൽ വരികയായിരുന്നു അമ്പഴച്ചാലിൽ ബെന്നി വാഹനം നിർത്തി. ഉടൻ തൊട്ടടുത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റിലേക്ക് മരം വീഴുകയും പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളിൽ പതിക്കുകയുമായിരുന്നു. കാറിന്റെ പിൻ സീറ്റിനു മുകളിലാണ് പോസ്റ്റ് വീണത്. ബെന്നിയും മകളും കാറിന്റെ മുൻ സീറ്റിൽ ആയിരുന്നതിനാൽ വൻ അപകടം ഒഴിവായി.