സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കട്ടപ്പന : പ്ലസ് ടു രജതജൂബിലി - സ്കൂൾ വാർഷികം - യാത്രയയപ്പ് -2024 ജനുവരി 17 - ന്

സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ - കട്ടപ്പന- പ്ലസ് ടു രജത ജൂബിലിയും സ്കൂൾ വാർഷികവും - യാത്രയയപ്പും - 2024 ജനുവരി 17 - രാവിലെ -10 -ന് സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും . സ്കൂൾ പ്രിൻസിപ്പൽ മാണി. കെ.സി. സ്വാഗതമാശംസിക്കും. സ്കൂൾ മാനേജർ റവ.ഫാ.ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷനായിരിക്കും. ആഘോഷ പരിപാടികൾ കാഞ്ഞിരപ്പള്ളി രൂപത, മെത്രാൻ , അഭിവന്ദ്യ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും.സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സി. മേരി അഗസ്റ്റ്യൻ , മിനിമോൾ ഫ്രാൻസിസ് എന്നിവരെ ആദരിക്കും . കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ. ഡൊമിനിക് അയി ലൂപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സീനിയർ അസിസ്റ്റന്റ് കെ.ജെ. ജോസഫ് കോയിക്കൽ റിപ്പോർട്ടവതരിപ്പിക്കും.
മുൻ മാനേജർമാരെ പ്രതിനിധീകരിച്ച് റവ.ഫാ. ജസ്റ്റിൻ പഴേപറമ്പിൽ പ്രസംഗിക്കും.പി.റ്റി.എ. പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ, എസ്.ജി. എൽ.പി. എസ് .ഹെഡ് മാസ്റ്റർ . ദീപു ജേക്കബ് പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് സിജോമോൻ ജോസ്. സ്കൂൾ ലീഡർ നിതിൻ റോയ്. എന്നിവർ ആശംസയർപ്പിക്കും. എസ്.ജി.എച്ച്.എസ് .ഹെഡ് മാസ്റ്റർ ബിജുമോൻ ജേക്കബ് നന്ദിയർപ്പിക്കും.രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ , മുൻസ്കൂൾ മാനേജർമാർ , പ്രിൻസിപ്പൽമാർ , അധ്യാപകർ, 1998 - മുതൽ ഹയർ സെക്കണ്ടറിയിൽ പഠിച്ച വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.