വണ്ടൻമേട് നടു അണക്കരയിൽ അമ്മയുടെ സുഹൃത്ത് കുട്ടിയെ മർദ്ദിച്ചതായി പരാതി.
വണ്ടൻമേട് നടു അണക്കരയിൽ അമ്മയുടെ സുഹൃത്ത് കുട്ടിയെ മർദ്ദിച്ചതായി പരാതി. നടു അണക്കര സ്വദേശി പുത്തൻപുരയിൽ അജിത്തിനെ വണ്ടൻമേട് പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്ഥിരമായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്ത 16 വയസുകാരനെയാണ് ഇയാൾ ക്രൂരമായി മർദിച്ചത്.കുട്ടിയുടെ പരാതിയേത്തുടർന്ന് വണ്ടൻമേട് പോലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തു.വീട്ടമ്മയുടെ ഭർത്താവ് 8 വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചതാണ്.

