കാഞ്ചിയാർ സ്വരാജ് മറ്റപ്പള്ളി കവല കോളനി റോഡ് സഞ്ചാര യോഗ്യമല്ല;റോഡിൽ വാഴ നട്ടും ,കഞ്ഞി വച്ചു കുടിച്ചും പ്രതിഷേധം

Jan 14, 2024 - 18:26
 0
കാഞ്ചിയാർ സ്വരാജ് മറ്റപ്പള്ളി കവല കോളനി റോഡ് സഞ്ചാര യോഗ്യമല്ല;റോഡിൽ വാഴ നട്ടും ,കഞ്ഞി വച്ചു കുടിച്ചും പ്രതിഷേധം
This is the title of the web page

കാഞ്ചിയാർ സ്വരാജ് മറ്റപ്പള്ളി കവല കോളനി റോഡ് സഞ്ചാര യോഗ്യമാക്കാത്തത്തിൽ പ്രതിഷേധം ശക്തം. പ്രദേശവാസികൾ റോഡിൽ വാഴ നട്ടും ,കഞ്ഞി വച്ചു കുടിച്ചും പ്രതിഷേധിച്ചു .കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ തൊപ്പിപ്പാള മറ്റപള്ളികവല കോളനി റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. നിലവിൽ റോഡ് യാതൊരുവിധത്തിലുള്ള സഞ്ചാരത്തിനും സാധിക്കുന്ന അവസ്ഥയിലല്ല . കഴിഞ്ഞ രണ്ടു വർഷത്തോളമായി റോഡിൽ യാതൊരുവിധ ആറ്റപ്പണികളും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ റോഡ് പൂർണമായും തകർന്നു. തൊപ്പിപ്പാള മുതൽ മറ്റപ്പള്ളി കവലവരെയുള്ള ഒരു കിലോമീറ്റർ ഭാഗമാണ് പൂർണമായും തകർന്നു കിടക്കുന്നത്. ഇതിൽ എസ് സി കോളനി ഭാഗം ആണ് വലിയ തോതിൽ നശിച്ചു താറുമാറായി കിടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസം പ്രദേശത്ത് താമസിക്കുന്ന ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ, 500 മീറ്ററോളം എടുത്തുകൊണ്ടാണ് വാഹനത്തിന്റെ സമീപത്തേക്ക് കൊണ്ടുവന്നത്. രോഗിയെ വാഹനത്തിന് അരികിലേക്ക് എത്തിക്കാൻ വൈകിയത് മൂലം മരണം പോലും സംഭവിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാൽ വലിയ പ്രതിഷേധമാണ് പ്രദേശവാസികൾക്കുള്ളത്.ജനപ്രതിനിധികൾ അടക്കം പ്രശ്നത്തിൽ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ശ്രമിക്കാത്തതും പ്രദേശവാസികളെ വല്ലാതെ പ്രകോപിപ്പിക്കുന്നു. അതുകൊണ്ടുതന്നെ എത്രയും വേഗം റോഡിന്റെ ശുചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow