പൂപ്പാറയിൽ ചികിത്സയിലിരിക്കെ ഗർഭിണിയായ യുവതി ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു
ചികിത്സയിലിരിക്കെ ഗർഭിണിയായ യുവതി ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. പൂപ്പാറ വടക്കേക്കര ജിജോയുടെ ഭാര്യ അനു (24) ആണ് മരിച്ചത്. വെളളിയാഴ് രാത്രി കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം. കുമളിയിലെ ആശുപത്രിയിൽ ആയിരുന്ന ഇവരെ 3 ദിവസം മുൻപാണ് പനിയും ചുമയും ശ്വാസം മുട്ടലുമായി കല്ലാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ആരോഗ്യ നില വഷളായി കുഴഞ്ഞു വീണ് മരിച്ചു. 7 മാസം മുൻപാണ് അനുവും ജിജോയും തമ്മിലുള്ള വിവാഹം നടന്നത്. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരോത്തി പള്ളിയിൽ.