കൊച്ചി-മൂന്നാർ ദേശീയപാത നിർമ്മാണം സ്തംഭിപ്പിക്കാൻ എൽ.ഡി.എഫ് നീക്കം: ഡീൻ കുര്യാക്കോസ് എംപി

Jan 13, 2024 - 17:54
 0
കൊച്ചി-മൂന്നാർ ദേശീയപാത നിർമ്മാണം സ്തംഭിപ്പിക്കാൻ 
എൽ.ഡി.എഫ് നീക്കം:
 ഡീൻ കുര്യാക്കോസ് എംപി
This is the title of the web page

കൊച്ചി - മൂന്നാർ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണ് എൽഡിഎഫ് നേതാക്കൾ ഉയർത്തുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി. ഇത്തരം വിവാദങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് റോഡ് നിർമാണം സ്‌തംഭിപ്പിക്കാനുള്ള നീക്കമാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ സമയത്തു തന്നെ കരാർ കമ്പനി പ്രതിനിധികളെയും ഉദ്യോഗസ്‌ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടെ പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. റോഡിനോടു ചേർന്നു നടക്കുന്ന കാന നിർമാണം റോഡിന്റെ വീതി കുറയ്ക്കില്ലെന്നും. ആധുനിക രീതിയിൽ നിർമിക്കുന്ന കാനയുടെ മുകളിലൂടെ ടാറിങ് നടത്തി ബലപ്പെടുത്താനും ഇതിലൂടെ വാഹനങ്ങൾ കടത്തി വിടാനും സാധിക്കുമെന്നു ഉദ്യോഗസ്‌ഥരും കരാറുകാരനും യോഗത്തിൽ വിശദമാക്കിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

NH 66 ന്റെ സർവ്വീസ് റോഡുകൾ 7 മീറ്റർ വീതിയിൽ carriage way ഉണ്ടെങ്കിലും 5.5 മീറ്റർ കഴിഞ്ഞാൽ Load bearing Drainage ആണ് ഉണ്ടാക്കിയിട്ടുള്ളതെന്നും, അതേ രീതിയിലാണ് പ്രസ്തുത വികസന പ്രവർത്തനങ്ങൾ നടക്കുന്നതെന്നും NHAI വിശദീകരിച്ചിട്ടുള്ളതാണ്. 10 മീറ്റർ വീതി നിലവിൽ ഉള്ള ദേശീയ പാതയിൽ കൊച്ചി മുതൽ മൂന്നാർ വരെ ആകെ 124 കി.മീ ദൂരത്തിൽ 40 ശതമാനം പ്രദേശങ്ങളിൽ മാത്രമേ ഉള്ളൂ. പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് നൽകിയാൽ അവശേഷിക്കുന്ന മേഖലകളിലും 10 മീറ്റർ വീതി ഉറപ്പു വരുത്താൻ കഴിയും. ഇതിനായി സർവ്വേ പൂർത്തീകരിക്കാൻ പുതിയ സർവ്വേയർമാരെ നിയോഗിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് ലഭ്യമാക്കിയില്ല. ആകെ കൂടുതലായി 2 സർവ്വേയർമാരെയാണ് അനുവദിച്ചു കിട്ടിയത് .അത് കോതമംഗലം താലൂക്കിലാണ്. ഇതിനിടയിൽ ഇപ്പോൾ നിർമ്മിക്കുന്ന കാനകളുടെ നിർമ്മാണത്തിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആ കാര്യങ്ങൾ ഗൗരവത്തോടെ ദേശീയ പാത അതോറിറ്റിക്ക് കത്തു മുഖാന്തിരം അറിയിച്ചിട്ടുമുണ്ട്. കൂടുതൽ മേഖലകളിൽ ഐറിഷ് ഓടകൾ നിർമ്മിക്കുന്നതിന് ശുപാർശ നൽകിയിട്ടുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൊച്ചി - ധനുഷ്‌കോടി ഗ്രീൻഫീൽഡ് ഹൈവേ ഭാരത് മാല പദ്ധതിയിൽ നടപ്പാക്കാനിരിക്കെ നിലവിലുള്ള ദേശീയപാത കേന്ദ്ര സർക്കാർ അറ്റകുറ്റപ്പണികൾ പോലും നടത്താൻ തയാറാല്ലാതെ ഉപേക്ഷിക്കുന്ന നിലയിലായിരുന്നു. എന്നാൽ തുടർച്ചയായി റോഡിൻ്റെ ദുരവസ്‌ഥ കേന്ദ്ര മന്ത്രിമാരെ നേരിൽ കണ്ട് ബോധിപ്പിച്ചതിനെ തുടർന്നാണു റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. നേര്യമംഗലത്ത് പുതിയ പാലമുൾപ്പടെ അനുവദിപ്പിച്ചതും വലിയ നേട്ടമാണ് .നിശ്ചിത സമയത്തിനുള്ളിൽ റോഡ് നിർമാണം നടത്തേണ്ടതും അനിവാര്യമാണ്. ഇതിനിടയിൽ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നിർമാണ തടസ്സപ്പെടുത്താനുള്ള നീക്കം ജനങ്ങൾ തിരിച്ചറിയുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow