അടിമാലി മച്ചിപ്ലാവില്‍ വന്‍ മോഷണം; മലഞ്ചരക്ക് കട കുത്തിതുറന്ന് 1200കിലോയോളം കുരുമുളക് കവര്‍ന്നു

Jan 12, 2024 - 16:47
 0
അടിമാലി മച്ചിപ്ലാവില്‍ വന്‍ മോഷണം; മലഞ്ചരക്ക് കട കുത്തിതുറന്ന് 1200കിലോയോളം കുരുമുളക് കവര്‍ന്നു
This is the title of the web page

അടിമാലി മച്ചിപ്ലാവില്‍ വന്‍ മോഷണം; മലഞ്ചരക്ക് കട കുത്തിതുറന്ന് 1200കിലോയോളം കുരുമുളക് കവര്‍ന്നു.അടിമാലി മച്ചിപ്ലാവില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കോട്ടക്കല്‍ ബിനോയി അഗസ്റ്റിന്റെ കടയിലാണ് ഇന്നലെ രാത്രിയില്‍ മോഷണം നടന്നത്. കടയ്ക്കുള്ളില്‍ 26 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉണക്ക കുരുമുളകും മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷണം പോയതായി സ്ഥാപന നടത്തിപ്പുകാര്‍ പറഞ്ഞു.ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു ബിനോയി കടയടച്ച് വീട്ടിലേക്ക് പോയത്.ഇന്ന് രാവിലെ സമീപവാസികളില്‍ ഒരാളാണ് കടയിലെ മോഷണ വിവരം ആദ്യം ശ്രദ്ധിച്ചത്.കട പൂട്ടിയിരുന്ന താഴുകള്‍ രണ്ടും അറത്ത് മാറ്റി കൊണ്ടു പോയ നിലയിലാണ്. കടയുടെ പുറത്ത് തെളിയിച്ചിട്ടിരുന്ന ബള്‍ബ് തകര്‍ത്തു.കുരുമുളകിന് പുറമെ മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നു.അടിമാലി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.വിപണി വിലയനുസരിച്ച് ഏഴ് ലക്ഷത്തിലധികം രൂപയുടെ മോഷണം നടന്നതായാണ് പോലീസ് നല്‍കുന്ന വിവരം.ദേശിയപാതയിലെ സി സി ടി വി ക്യാമറകളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow