വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയാക്കി കൊല്ലപ്പെട്ട 6 വയസ്സുകാരിയുടെ കുടുംബത്തിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സന്ദർശനം നടത്തി
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറുവയസ്സുകാരി പീഡനത്തിന് ഇരയാക്കി കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നിയമസഹായങ്ങൾ വാഗ്ദാനം ചെയ്ത് ഇവരെ ആശ്വസിപ്പിക്കുന്നതിനും ആണ് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ഭാരവാഹികൾ പെൺകുട്ടിയുടെ കുടുംബത്തിൽ സന്ദർശനം നടത്തിയത്.പെൺകുട്ടിയുടെ കുടുംബം സന്ദർശിച്ച ആർ ജെ ഡി ഭാരവാഹികൾ ഏറെനേരം കുടുംബാംഗങ്ങളുമായി സംസാരിച്ചു.പെൺകുട്ടിയുടെ കുടുംബത്തിന് നീതി നിഷേധിച്ച സാഹചര്യമാണ് ഉള്ളതെന്നും ഇവർക്ക് പുറത്ത് ഇറങ്ങി നടക്കുവാൻ കഴിയാത്ത സാഹചര്യമാണ് എന്നും .കുടുംബം ഉദ്ദേശിക്കുന്ന നിയമവ്യവസ്ഥയിലൂടെ രാഷ്ട്രീയ ജനതാദൾ എന്നും കുടുംബത്തിനൊപ്പം ഉണ്ടാവുമെന്നും ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു.
പീഡനത്തിന് ഇരയാക്കി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കേണ്ട നീതി പ്രതിക്കൊപ്പം ആണ് നിന്നതെന്നും .കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത് എന്നും ആർജെഡി സംസ്ഥാന നേതാക്കൾ പെൺകുട്ടിയുടെ ഭവന സന്ദർശന വേളയിൽ അറിയിച്ചു.ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവുരിനൊപ്പം ഭാരവാഹികളായ അഡ്വക്കേറ്റ് ഫിറോഷ് മാവുങ്കൽ,ദേവരാജൻ ഷനീർ മഠത്തിൽ ശ്രീകലഎന്നിവരും പെൺകുട്ടിയുടെ കുടുംബ സന്ദർശന വേളയിൽഉണ്ടായിരുന്നു.