എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം ജനുവരി 12, 13 തിയതികളിൽ കട്ടപ്പനയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.യു ഡി എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി സമ്മേളനം ഉത്ഘാടനം ചെയ്യും

Jan 10, 2024 - 16:37
 0
എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനം ജനുവരി 12, 13 തിയതികളിൽ കട്ടപ്പനയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.യു ഡി എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി സമ്മേളനം ഉത്ഘാടനം ചെയ്യും
This is the title of the web page

മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട ഹയർ സെക്കൻ്ററി മേഖല നിലനിൽപ്പിനായി പോരാടേണ്ടിവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അവകാശ പോരാട്ടങ്ങളും നിയമയുദ്ധങ്ങളും കാലയളവിൽ എ.എച്ച്.എസ്.ടി.എ. നേടിയെടുത്ത കാര്യങ്ങളും അതിനായി തുറന്ന സമര മുഖങ്ങളും അനവധിയാണ്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ പേരിൽ തങ്ങളുടെ ഹിഡൻ അജണ്ടകളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ഒരുവശത്ത്, പാഠ്യപദ്ധതി പരിഷ്ക്കരണം എന്ന സ്ഥിരം പല്ലവി ഉയർത്തി ഇടപക്ഷവത്ക്കരണം നടപ്പിലാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ മറുവശത്തും നിലയുറപ്പിച്ചിരിക്കെ, ഹയർ സെക്കന്ററി മേഖലയുടെ അസ്ഥിത്വം തന്നെ പ്രതിസന്ധിയിലേയ്ക്ക് നിങ്ങുകയാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.AHSTA ജില്ലാ പ്രസി.ഫ്രാൻസിസ് തോട്ടത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിസോയി ജോർജ് മുഖ്യ പ്രഭാഷണം നടത്തും.നഗരസഭാ കൗൺസിലർമാരായ ജോയി ആനിത്തോട്ടം, സിബി പാറപ്പായി തുടങ്ങിയവർ സംസാരിക്കും.ചടങ്ങിൽ ടീച്ചർ ഓഫ് ദി ഇയർ അവാർഡ് സമർപ്പണവും യാത്രയയപ്പ സമ്മേളനവും വിരമിക്കുന്നവരെ ആദരിക്കുകയും ചെയ്യും. വാർത്താ സമ്മേളനത്തിൽ ഫ്രാൻസിസ് തോട്ടത്തിൽ, സലോമി ജോസഫ്, സിബി ജോസ്, മാണി K C തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow