എഴുകുംവയൽ ശിൽപാശാല ആർട്ടസ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേത്രപരിശോധനാ ക്യാമ്പ് നടന്നു
എഴുകുംവയൽ ശിൽപാശാല ആർട്ടസ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേത്രപരിശോധനാ ക്യാമ്പ് നടന്നു. പ്രമേഹ രോഗികളുടെ കണ്ണുകളുടെ ഞരമ്പുകളെ പ്രമേഹം ബാധിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രിയ പരിശോധനയിലൂടെ കണ്ടെത്തുന്നതായിരുന്നു ക്യാമ്പ്. എഴുകും വയൽ നിത്യസഹായ മാതാ പാരീഷ് ഹാളിൽ ബുധനാഴ്ച രാവിലെ മുതലാണ് നേത്ര പരിശോധന നടത്തിയത്. ഇടുക്കി ജില്ലയിലെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിലെ ഡോക്ടർ മീരാ മാത്യു ക്യാമ്പിന് നേതൃത്വം നൽകി

