പതിമൂന്ന് വർഷത്തിന് ശേഷം പ്രതിയെ പിടികൂടിയതിൽ പൗരൻ എന്ന നിലയിൽ അഭിമാനമുണ്ടെന്ന് പ്രൊഫസർ ടി ജെ ജോസഫ്
പതിമൂന്ന് വർഷത്തിന് ശേഷം പ്രതിയെ പിടികൂടിയതിൽ പൗരൻ എന്ന നിലയിൽ അഭിമാനമുണ്ടെന്ന് പ്രൊഫസർ ടി ജെ ജോസഫ്.ഇര എന്ന നിലയിൽ പ്രതിയെ പിടിച്ചതിൽ കൗതുകമില്ല.കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ മാത്രമാണ് പിടിയിലായത്. തന്നെ ആക്രമിക്കാൻ നിർദ്ദേശിച്ചവർ ഇപ്പോഴും എവിടെയോ ആണ്.അവരിലേക്ക് എത്താൻ നിയമസംവിധാനത്തിന് ആകില്ല.പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്ന് കരുതി ഇരയ്ക്ക് നീതി ലഭിക്കണമെന്നില്ലെന്നും പ്രൊഫ.ടി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

