പന്നിയാർ എസ്റ്റേറ്റ് ഓഫിസിനു മുൻപിൽ സമരവുമായി തൊഴിലാളികൾ
പന്നിയാർ എസ്റ്റേറ്റ് ഓഫിസിനു മുൻപിൽ സമരവുമായി തൊഴിലാളികൾ.കാട്ടാന ആക്രമണത്തിൽ മരിച്ച പരിമളത്തിന്റെ കുടുംബത്തിന് നഷ്ട്ടപരിഹാരം നൽകുക,കുടുംബത്തിലെ ആർക്ക് എങ്കിലും ആശ്രിത നിയമനം നൽകുക എന്നീ ആവിശ്യം ഉന്നയിച്ചാണ് സമരം.ജോലിക് ഇറങ്ങുന്നതിനു മുൻപായി തോട്ടങ്ങളിൽ കാട്ടാന കൂട്ടം ഇല്ലായെന്ന് ഉറപ്പ് വരുത്തുന്നതിനായി വാച്ചർമാരെ നിയമിക്കുക,കലഹരണപ്പെട്ട ആംബുലൻസിനു പകരം തൊഴിലാളികൾക്കായി പുതിയ ആംബുലൻസ് അനുവദിക്കുക,കൃത്യമായ ചികിത്സയും മരുന്നും ലഭ്യമാക്കുക,ഇടിഞ്ഞു വീഴാറായ ലയങ്ങൾ നവീകരിക്കുക,തൊഴിലാളികളുടെ ജീവനു സംരക്ഷണം നൽകുക എന്നീ ആവിശ്യങ്ങൾ ആണ് തൊഴിലാളികൾ മുന്നോട്ട് വെക്കുന്നത്.