ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരിമളത്തിൻ്റെ മൃതദേഹവുമായി തൊഴിലാളികൾ സമരം നടത്തുന്നു
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരിമളത്തിൻ്റെ മൃതദേഹവുമായി തൊഴിലാളികൾ സമരം നടത്തുന്നു. പന്നിയാർ എസ്റ്റേറ്റിലാണ് തൊഴിലാളികളുടെ പ്രതിഷേധം.കാട്ടാന ആക്രമണത്തിൽ നിന്നും തൊഴിലാളികളുടെ ജീവന് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ആവശ്യപെട്ടാണ് സമരം.കഴിഞ്ഞ ദിവസം രാവിലെയാണ് എസ്റ്റേറ്റിലേക്ക് പോകുന്ന വഴി തൊഴിലാളികളെ കാട്ടാന കൂട്ടം ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പരിമളത്തെ തേനി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിമളത്തിന്റെ മൃതദേഹം എസ്റ്റേറ്റ് മാനേജർ ഓഫിസിനുള്ളിൽ കയറ്റി വച്ചാണ് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്.തോട്ടം മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.പരിമളത്തിന്റെ കുടുംബത്തിന് നഷ്ട പരിഹാരം നൽകുക, ആശ്രിത നിയമനം നൽകുക, കാട്ടാനയുടെ സാനിദ്ധ്യം നിരീക്ഷിയ്ക്കാൻ വാച്ചർമാരെ നിയോഗിക്കുക, തോട്ടങ്ങളിൽ ജോലിക്ക് ഇറങ്ങുന്നതിനു മുൻപ് ആന ഇല്ലെന്ന് ഉറപ്പ് വരുത്തുക , പുതിയ ആംബുലൻസും കൃത്യമായ ചികിത്സയും ലഭ്യമാക്കുക, ലയങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്.