രാജാക്കാട് കനകപ്പുഴയിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു , ഒരാൾക്ക് ഗുരുതര പരിക്ക്

Jan 8, 2024 - 13:48
Jan 8, 2024 - 13:49
 0
രാജാക്കാട് കനകപ്പുഴയിൽ ബൈക്ക് അപകടം;   യുവാവ് മരിച്ചു , ഒരാൾക്ക് ഗുരുതര പരിക്ക്
This is the title of the web page

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന ഒട്ടാത്തി സ്വദേശി സെൽവ കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശക്തികുമാറിന് ഗുരുതര പരിക്കേറ്റു.കനകപ്പുഴ റോഡിൽ വളവിൽ മറ്റൊരു വാഹനത്തെ മറികടക്കവെ എതിർദിശയിൽ നിന്ന് എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ ഇരുവരും തെറിച്ച് റോഡിൽ വീണു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് കാർ റോഡിൽ മറിഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഗുരുതര പരിക്കേറ്റ സെൽവകുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടാത്തി സ്വദേശികളായ ബാലമുരുകൻ, കാന്ത ദമ്പതികളുടെ മകനാണ് മരണമടഞ്ഞ സെൽവകുമാർ. ഗുരുതര പരിക്കേറ്റ ശക്തി കുമാറിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കള്ളിമാലി സ്വദേശികൾക്കും പരുക്കുണ്ട്.രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow