എഴുകുംവയലിൽ പുലി ഇറങ്ങിയെന്നുള്ള വാർത്ത അടിസ്ഥാന രഹിതം. നാട്ടുകാർ പ്രതിഷേധത്തിൽ

Jan 8, 2024 - 13:31
 0
എഴുകുംവയലിൽ പുലി ഇറങ്ങിയെന്നുള്ള    വാർത്ത അടിസ്ഥാന രഹിതം. നാട്ടുകാർ പ്രതിഷേധത്തിൽ
This is the title of the web page

എഴുകുംവയലിൽ പുലി ഇറങ്ങിയെന്നുള്ള വാർത്ത അടിസ്ഥാന രഹിതം. കട്ടപ്പന- ഇരട്ടയാർ - നെടുംങ്കണ്ടം - പാമ്പാടുംപാറ - തുടങ്ങിയ പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ എഴുകുംവയലിൽ പുലിയിറങ്ങിയെന്നുള്ള വ്യാജ വാർത്തക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പൂർണ്ണമായും കാർഷിക മേഖലയും ജനവാസകേന്ദ്ര വുമായ എഴുകുംവയലിൽ പുലി ഇറങ്ങുകയോ കാട്ടു പൂച്ചയെപ്പോലും ഈ പ്രദേശത്തെ നാട്ടുകാർ കാണുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ദുരുഹതയുള്ളതായി എഴുകുംവയൽ നാട്ടു കൂട്ടും പ്രവർത്തകർ കളക്ടർക്കും പോലീസ്,ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിൽ ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വളർന്നു വരുന്ന എഴുകുംവയൽ ഗ്രാമത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും തടസ്സമാകുന്ന ഇത്തരം വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിപ്പിച്ച് പ്രദേശത്തു വന്യജീവികളുടെ ശല്യം ഉണ്ടെന്നു വരുത്തി തീർക്കാനുള്ള മാഫിയാ സംഘങ്ങളുടെ നീക്കങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നാട്ടുകൂട്ടം പ്രവർത്തകരും ജനപ്രതിനികളും നാട്ടുകാർക്ക് മുന്നറിയിപ്പു നൽകി. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് പോലീസ് സൂപ്രണ്ടിന് പരാതി നൽകാനും തീരുമാനിച്ചു. പഞ്ചായത്ത് അംഗം പ്രീമി ലാലിച്ചൻ, ജോണി പുതിയാപറമ്പിൽ, തോമസ് ചെരുവിൽ, ഷെബിൻ തേനംമാക്കൽ, റോബിൻസ് കളത്തുക്കുന്നേൽ, ബെന്നി കൊങ്ങമല, പ്രിൻസ് വടക്കേക്കര, റെജിചിറ്റേടം,സണ്ണി കുറ്റിയാനി തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow