ചിന്നക്കനാലിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി സ്ത്രീക്ക് പരുക്കേറ്റു
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം. തോട്ടം തൊഴിലാളി സ്ത്രീക്ക് പരുക്കേറ്റു. പന്നിയാർ സ്വദേശി പരിമളക്കാണ് പരുക്കേറ്റത്. പന്നിയാർ എസ്റ്റേറ്റ് മേഖലയിൽ രാവിലെ ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. ആറു കാട്ടാനകൾ ഉൾപ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയിൽ ഇറങ്ങിയത്. പരുക്കേറ്റ പരിമളത്തെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.



