കാഞ്ചിയാർ പള്ളിക്കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരുക്ക്

കാഞ്ചിയാർ പള്ളിക്കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരുക്ക്.കാഞ്ചിയാർ സഹകരണ ബാങ്കിന് മുൻവശത്താണ് അപകടം ഉണ്ടായത്. തൊപ്പിപ്പാള മറ്റപ്പള്ളിക്കവല കുമ്പളംകുഴിയിൽ എബിനാണ് പരിക്കേറ്റത്. കട്ടപ്പന ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് സഹകരണ ബാങ്കിന് എതിർ വശത്ത് വച്ച് ബുള്ളറ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. എബിന് കാലിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ എബിനെ നാട്ടുകാർ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആദ്യ ഘട്ട ടാറിംഗ് പൂർത്തിയായതോടെ ഒരാഴ്ചക്കിടെ പള്ളിക്കവലയിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.