10001 പുസ്തകങ്ങളുള്ള റിസേർച്ച് ലൈബ്രറിയുമായി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. സ്കൂൾ
10001 പുസ്തകങ്ങളുള്ള റിസേർച്ച് ലൈബ്രറിയുമായി ശാന്തിഗ്രാം ഗാന്ധിജി സ്കൂൾ.10001 പുസ്തകങ്ങൾ ഉള്ള റിസേർച്ച് ലൈബ്രറി എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ശാന്തിഗ്രാം ഗാന്ധിജി സ്കൂൾ. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.റിസേർച്ച് ലൈബ്രറിയിലൂടെ വായനയുടെയും അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ ലോകം കുട്ടികൾക്ക് മുമ്പിൽ തുറക്കും. രാഷ്ട്ര പിതാവിന്റെ പേരിലുള്ള, ഈ മാതൃകാ പൊതു വിദ്യാലയത്തിൽ ആരംഭിക്കുന്ന റിസർച്ച് ലൈബ്രറി നാളെയ്ക്കുള്ള ഒരു വലിയ ചുവട് വയ്പ്പാണ്. തങ്ങളുടെ പക്കലുള്ള പുതിയതോ പഴയതോ ആയ ഏത് പുസ്തകവും നൽകി പൊതുജനങ്ങൾക്ക് പദ്ധതിയോട് സഹകരിക്കാം.വ്യക്തികൾ, സംഘടനകൾ, ക്ലബുകൾ, അങ്ങനെ ആർക്കും ഈ യാത്രയിൽ ഒപ്പം കൂടാം.റിസേർച്ച് ലൈബ്രറി എന്ന വലിയ ലക്ഷ്യം നിറവേറ്റാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് പി ടി എ ഭാരവാഹികൾ അഭ്യർത്ഥിച്ചു.പുസ്തകസമാഹരണത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ, 10 മണിക്ക് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷാ ഷാജി നിർവഹിക്കും,. സ്കൂൾ പിടിഎ പ്രസിഡണ്ട് കെ ജെ ഷൈൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സജിദാസ് മോഹൻ, ഇവന്റ് കോർഡിനേറ്റർ ഡോക്ടർ ഫൈസൽ മുഹമ്മദ്, HM രാധികാ ദേവി, സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ KS, MPTA പ്രസിഡണ്ട് അജിത, പിടിഎ വൈസ് പ്രസിഡണ്ട് റീൻസ് ചാക്കോ,SMC വൈസ് ചെയർമാൻ സന്തോഷ് മഞ്ഞാടി,സീനിയർ അധ്യാപകരായ അമ്പിളി, സാബു ജോസഫ്,എന്നിവർ സംസാരിക്കും..