പീരുമേട് മുണ്ടയ്ക്കൽ കോളനി ഗ്ലെൻ മേരി റോഡിൽ വന്യമൃഗ ആക്രമണം; പശുവിനെ ചത്ത നിലയിൽ കണ്ടെത്തി.
പീരുമേട് താലൂക്ക് ആശുപത്രി വഴി മുണ്ടയ്ക്കൽ കോളനി വഴി ഗ്ലെൻ മേരിക്ക് പോകുന്ന റോഡരുകിലാണ് വന്യമൃഗത്തിന്റെ ആക്രമണത്തിൽ പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ഗ്ലെൻ മേരി റോഡിലൂടെ സഞ്ചരിച്ച പ്രദേശവാസിയായ ബൈക്ക് യാത്രികൻ ഇതു വഴി വരുമ്പോൾ പശുവിനെ പുലി ഭക്ഷിക്കുന്നതായി കണ്ടതായും ബൈക്കിന്റെ ശബ്ദം കേട്ടയുടൻ പുലി തൊട്ടടുത്ത ഏല തോട്ടത്തിലേക്ക് ചാടിയതായും പറഞ്ഞു. തുടർന്ന് ബൈക്ക് യാത്രികൻ വനം വകുപ്പിൽ വിവരമറിയിച്ചതോടെ വനം വകുപ്പ് അധികൃതർ ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാൽപാടുകൾ കണ്ട പുലിയാണോ പശുവിനെ ആക്രമിച്ചതെന്ന സംശയത്തിലാണ് നാട്ടുകാർ. വനം വകുപ്പിൽ നിന്നും വിവരം ലഭിച്ചാൽ മാത്രമേ പുലിയുടെ ആക്രമണത്തിലാണോ പശു ചത്തത് എന്ന് സ്ഥിരീകരിക്കാനാകൂ.