ഹർത്താൽ പ്രഖ്യാപിച്ചാലും ഗവർണറുടെ പരിപാടിയിൽ മാറ്റമില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Jan 6, 2024 - 18:03
 0
ഹർത്താൽ പ്രഖ്യാപിച്ചാലും ഗവർണറുടെ പരിപാടിയിൽ മാറ്റമില്ല.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
This is the title of the web page

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലയിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും, ഈ പദ്ധതിയിൽ ഉൾപ്പെട്ട ഒരംഗത്തിന്റെ മരണാനന്തര സുരക്ഷപദ്ധതി യുടെ ധനസഹായ വിതരണവും( 5 ലക്ഷം രൂപ) ആ കുടുംബത്തിന് നൽകുന്നതിനുവേണ്ടിയും ആണ് ജനുവരി 9 ചൊവ്വാഴ്ച 11. 30 ന് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ്‌ ഹാളിൽ ഉൽഘാടന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

 കഴിഞ്ഞ നവംബർ മാസം ആറാം തിയതി തന്നെ ഈ പദ്ധതിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചു കൊണ്ട്, ഗവർണറുടെ സമയം ചോദിക്കുകയും ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കഴിഞ്ഞ രണ്ടാം തിയതി മാത്രമാണ് ഗവർണർ തീയതി നിശ്ചയിച്ചു നൽകിയത്. അതനുസരിച്ചാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ഈ ചാരിറ്റി പരിപാടി നടത്താൻ തീരുമാനിച്ചത്.വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങൾ മാത്രം പങ്കെടുക്കുന്നതും ,ഒരു സ്വകാര്യ ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതുമായ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവുമാണ് അന്ന് നടക്കുന്നത്. ഒപ്പം മരിച്ച വ്യക്തിയുടെ കുടുംബത്തിന് ഉള്ള സുരക്ഷ ധനസഹായവിതരണവും നടത്തുന്നു.

 ഗവർണർ പങ്കെടുക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഒരു ചാരിറ്റി ബേസ്ഡ് പരിപാടിയെ എതിർക്കുന്നത് ശരിയാണോ എന്ന് എല്ലാവരും പുനർ വിചിന്തനം നടത്തണം എന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പള്ളി പറഞ്ഞു.  അതുകൊണ്ട് മുൻ നിശ്ചയപ്രകാരം തന്നെ ജനുവരി 9 ന് ഉൽഘാടനം നടത്തുമെന്നും,പരിപാടിയിൽ യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow