മാങ്കുളത്ത് നടന്നത് ഫോറസ്റ്റ് വകുപ്പിന്റെ തേർവാഴ്ച്ച:ഡീൻ കുര്യാക്കോസ് എം.പി.

Jan 5, 2024 - 18:45
 0
മാങ്കുളത്ത് നടന്നത് ഫോറസ്റ്റ് വകുപ്പിന്റെ തേർവാഴ്ച്ച:ഡീൻ കുര്യാക്കോസ് എം.പി.
This is the title of the web page

മാങ്കുളം, പെരുമ്പൻ കുത്ത് പവലിയൻ വനഭൂമിയിലാണെന്ന് കളവു പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തേർവാഴ്ചയെ ചെറുത്തു തോൽപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി . ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിൽ അതിജീവനത്തെ തടസ്സപ്പെടുത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി സംഘടിക്കുമെന്നതിന്റെ തെളിവാണ് മാങ്കുളത്ത് ഇന്നലെയുണ്ടായ പ്രതിഷേധമെന്നും എം.പി. പറഞ്ഞു.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ കൈയ്യറ്റം ചെയ്തതിനു ശേഷം , തങ്ങളെ ആക്രമിച്ചുവെന്ന് കളവു പറഞ്ഞു ജനങ്ങൾക്കെതിരെ കേസെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ നിലയിൽ മാങ്കുളത്തെ ജനങ്ങളെ കൂടിയിറക്കുന്നതിനായി വനം വകുപ്പ് നടത്തുന്ന ഫാസിസ്റ്റ് നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow