വനംവകുപ്പ് അവകാശവാദമുന്നയിച്ച മാങ്കുളം പെരുമ്പൻകുത്തിലെ പവലിയൻ അഡ്വ. ഡീൻ കുര്യാക്കോസ് എം പി സന്ദർശിച്ചു
വനംവകുപ്പ് അവകാശവാദമുന്നയിച്ച മാങ്കുളം പെരുമ്പൻകുത്തിലെ പവലിയൻ അഡ്വ. ഡീൻ കുര്യാക്കോസ് എം പി സന്ദർശിച്ചു. വനം വകുപ്പ്, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിൻ മേൽ കടന്നു കയറ്റം നടത്തുകയാണെന്ന് എം പി കുറ്റപ്പെടുത്തി. യാതൊരവകാശവുമില്ലാത്ത ഭൂമിയിലാണ് വനം വകുപ്പിപ്പോൾ അവകാശവാദമുന്നയിക്കുന്നതെന്നും എം പി വ്യക്തമാക്കി.



