മൂന്നാര്‍-ബോഡിമെട്ട് റോഡിൻ്റെയും ചെറുതോണി പാലത്തിൻ്റെയും ഉദ്ഘാടനം ഇന്ന്

Jan 5, 2024 - 06:29
 0
മൂന്നാര്‍-ബോഡിമെട്ട് റോഡിൻ്റെയും ചെറുതോണി പാലത്തിൻ്റെയും ഉദ്ഘാടനം ഇന്ന്
This is the title of the web page

ദേശീയപാത 85ന്റെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിൻ്റെയും ചെറുതോണി പാലത്തിൻ്റെയും ഉദ്ഘാടനം കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി ഇന്ന് നിർവ്വഹിക്കും.2017ല്‍ ആണ് ദേശീയ പാത അതോറിറ്റി മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ വീതികൂട്ടിയുള്ള നിര്‍മാണം ആരംഭിച്ചത്. 381.76 കോടി രൂപ ചെലവിലാണ് 42 കിലോമീറ്റർ റോഡിന്റെ വീതികൂട്ടൽ ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. നാലുമീറ്റർമാത്രം വീതി ഉണ്ടായിരുന്ന ഇടുങ്ങിയ റോഡ് 15 മീറ്റർ വീതിയിലാണ് പുനർനിർമിച്ചിരിക്കുന്നത്. സൂചനാബോർഡുകൾ, സീബ്രാവരകൾ തുടങ്ങി റോഡിന്റെ അവസാനഘട്ട പണികളും പൂർത്തിയായിക്കഴിഞ്ഞു.പ്രളയത്തിൽ തകർന്ന ചെറുതോണി പാലത്തിന് സമീപം 20 കോടി രൂപ ചിലവഴിച്ചാണ് പുതിയ പാലം പണിതത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow