ബി എസ് എൻ എൽ ടവറിൽ സിഗ്നൽ തകരാർ പതിവ് ; ഇരട്ടയാർ തോവാളമെട്ടിലെ ഉപഭോക്താക്കൾ വലയുന്നു , വൈദ്യുതി മുടങ്ങിയാൽ നെറ്റ് വർക്കും പ്രതിസന്ധി

Jan 5, 2024 - 00:06
 0
ബി എസ് എൻ എൽ ടവറിൽ  സിഗ്നൽ തകരാർ പതിവ്  ; ഇരട്ടയാർ തോവാളമെട്ടിലെ ഉപഭോക്താക്കൾ വലയുന്നു , വൈദ്യുതി മുടങ്ങിയാൽ നെറ്റ് വർക്കും പ്രതിസന്ധി
This is the title of the web page

എഴുകുംവയൽ ടെലഫോൺ എക്സ്ചേഞ്ചിന്റെ കീഴിലുള്ളതും ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെടുന്നതുമായ തോവാളമെട്ടിനു സമീപത്തെ പുതുപ്പറമ്പിൽ പടിയിലുള്ള ബി എസ് എൻ എൽ ടവർ മറ്റ് ടവറുകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന സ്ഥലത്തുള്ളതാണ്. നിരവധി ഉപഭോക്താക്കളാണ് ഈ ടവർ പരിധിയിലുള്ളത്. എന്നാൽ ഈ ടവറിൽ നിന്നുള്ള സിഗ്നൽ തകരാറ് നിത്യ സംഭവമാണ്. വൈദ്യുതി നിലച്ചാൽ ടവറിൽ നിന്നുള്ള സിഗ്നൽ ലഭിക്കാതെയാകും. ബാറ്ററി ചാർജില്ലാതെ ജനറേറ്റർ നാളുകളായി തകരാറിലായിരിക്കുന്നതാണ് കാരണം. എഴുകുംവയൽ, വലിയതോവാള , ഇരട്ടയാർ തുടങ്ങിയ പ്രദേശങ്ങളിൽ ഈ ടവറിൽ നിന്നാണ് സിഗ്നൽ ലഭിക്കുന്നത്. കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമ്പോൾ മൊബൈൽ ഫോണുകൾ നിശ്ചലമാക്കുന്നതിനാൽ പല അത്യാവശ്യ കാര്യങ്ങളും ബന്ധപ്പെട്ടവരെ അറിയിക്കാൻ ആളുകൾക്ക് കഴിയുന്നില്ല. വളരെ നാളുകളായി ജനറേറ്ററ്റും, ബാറ്ററി സംവിധാനവും ശരിയാക്കണമെന്ന ആവശ്യം ബി എസ് എൻ എൽ അധികാരികൾക്ക് നൽകിയിട്ടും നാളിതു വരെ നടപടിയുണ്ടായില്ല . അടിയന്തരമായി പുതുപ്പറമ്പിൽ പടിയിലുള്ള ബി എസ് എൻ എൽ മൊബൈൽ ടവറിന്റെ അറ്റകുറ്റപണികൾ നടത്തി സിഗ്നൽ തകരാർ പരിഹരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow