യൂത്ത് കോൺഗ്രസ്സ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻ്റായി ആൽബിൻ മണ്ണംചേരിൽ ചുമതലയേറ്റു

Jan 4, 2024 - 14:01
 0
യൂത്ത് കോൺഗ്രസ്സ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻ്റായി ആൽബിൻ മണ്ണംചേരിൽ ചുമതലയേറ്റു
This is the title of the web page

യൂത്ത് കോൺഗ്രസ്സ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻ്റായി ആൽബിൻ മണ്ണംചേരിൽ ചുമതലയേറ്റു.കട്ടപ്പന രാജീവ് ഭവനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. നിരവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. കട്ടപ്പന രാജീവ് ഭവനിൽ നടന്ന പരിപാടി എ ഐ സി സി അംഗം ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു.

കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ആൽബിൻ ലബ്ബക്കട ജെപിഎം കോളേജ് യൂണിയൻ ജന. സെക്രട്ടറി,എംജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ,യൂത്ത് കോൺഗ്രസ്സ് കാഞ്ചിയാർ മണ്ഡലം പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചു.അഡ്വ.ഡീൻ കുര്യാക്കോസ് എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി,യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസീസ് അറക്കപ്പറമ്പിൽ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ ജോബിൻ അയ്മനം, സോയ്മോൻ സണ്ണി,അഡ്വ.മോബിൻ മാത്യു എന്നിവർ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow