വണ്ടൻമേട്ടിൽ ഹിറ്റാച്ചിക്ക് അടിയിൽപ്പെട്ട് ഓപ്പറേറ്റർ മരിച്ചു
താഴത്തേ വണ്ടൻമേട്ടിൽ ഹിറ്റാച്ചിക്കടിയിൽപ്പെട്ട് ഓപ്പറേറ്റർ മരിച്ചു.മൂന്നാർ പെരിയകനാൽ സ്വദേശി ആനന്ദ് യേശുദാസാണ് മരിച്ചത്.രാവിലെ 8 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.കഴിഞ്ഞ മൂന്ന് ദിവസമായി വണ്ടൻമേട്ടിൽ സ്വകാര്യ വ്യക്തിയുടെ ജോലി ചെയ്ത് വരികയായിരു ആനന്ദ് .പതിവുപോലെ രാവിലെ 8 മണിയോടെ ജോലിക്കെത്തിയ ടിപ്പറിൻ്റെ ഡ്രൈവറും മേസ്തിരിയുമാണ് ഹിറ്റാച്ചിക്ക് അടിയിൽപ്പെട്ട നിലയിൽ മൃതദേഹം കണ്ടത്. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



