സജിചെറിയാന്‍റെ പ്രസ്താവന സർക്കാർ നിലപാടായി കണക്കാക്കേണ്ട' മന്ത്രി റോഷി അഗസ്റ്റിന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന സർക്കാർ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.ബിഷപ്പുംമാർ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



