ആധാർ പുതുക്കാൻ കഴിയുന്നില്ല , വിദ്യാർത്ഥിനിയ്ക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നു. എട്ടാം വയസിൽ എടുത്ത ആധാർ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങൾ കയറിയിറങ്ങിയത് 5 വർഷം

Jan 1, 2024 - 12:31
 0
ആധാർ പുതുക്കാൻ കഴിയുന്നില്ല , വിദ്യാർത്ഥിനിയ്ക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നു. എട്ടാം വയസിൽ എടുത്ത ആധാർ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങൾ കയറിയിറങ്ങിയത് 5 വർഷം
This is the title of the web page

ഇന്ത്യയിലെ ആധികാരിക രേഖയാണ് ആധാർ. എന്നാൽ ആധാർ ഇല്ലാതെയും, പുതുക്കാൻ കഴിയാതെയും നിരവധി കുട്ടികളാണ് വലയുന്നത്. അക്ഷയ കേന്ദ്രത്തിൽ രേഖകളും ഫോട്ടോയും നൽകി 10 ദിവസത്തിനകം ഇന്ത്യയിലെ ഐ ടി വകുപ്പാണ് ആധാർ വിതരണം ചെയ്യുന്നത്. അയ്യപ്പൻകോവിൽ ചെന്നിനായ്ക്കൻ കുടി ഇലവുങ്കൽ നന്ദനമോൾ ബിജു മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ആധാർ എടുത്തത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകരുടെ നിർദ്ദേശപ്രകാരം ആധാർ പുതുക്കാൻ ശ്രമം ആരംഭിച്ചു. എന്നാൽ ആധാർ പുതുക്കി കിട്ടിയില്ല. വീണ്ടും വീണ്ടും അപേക്ഷ നൽകി അക്ഷയ കേന്ദ്രങ്ങൾ പല തവണ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ആധാറില്ലാത്തതിനാൽ നന്ദനയുടെ പല ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. ബാങ്കിൽ നിന്നും പണം എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്.നന്ദന ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആരംഭിച്ച ശ്രമം ഇനിയും പൂർത്തിയായിട്ടില്ല. കുട്ടിയായിരിക്കുമ്പോൾ എടുക്കുന്ന ആധാർ സൗജന്യമായി 5, 15 വയസുകളിൽ പുതുക്കാം. ഇതിനായുള്ള ശ്രമം 17 വയസിലും നന്ദന തുടരുകയാണ്. പുതുക്കാൻ അപേക്ഷ നൽകുമ്പോൾ ആധാർ ക്യാൻസൽ ആയെന്നും പുതിയതെടുക്കുമ്പോൾ നിലവിൽ ആധാർ ഉണ്ടെന്നുമാണ് സൈറ്റിൽ നിന്നും ലഭിക്കുന്ന അറിയിപ്പ്. ഇത്തരം സംഭവങ്ങൾ ധാരാളം ഉണ്ടാവുന്നുണ്ടെന്നും, ആധാർ എടുക്കുന്നത് ഇപ്പോൾ ക്ലേശകരമായിരിക്കുകയാണെന്നും അക്ഷയ ഉടമകൾ പറയുന്നു. ചെറിയ തെറ്റുകൾക്കു പോലും വലിയ തുക പിഴ ഒടുക്കേണ്ടി വരുന്നുണ്ടെന്നും അക്ഷയ കേന്ദ്രം ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു .അപേക്ഷകളുടെ കോപ്പിയും നിലവിലെ അവസ്ഥയും കാട്ടി മെയിൽ അയച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നന്ദന

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow