തൊടുപുഴയിൽ കുട്ടി കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്തു
തൊടുപുഴ വെളിയമറ്റത്ത് കുട്ടി കർഷകരായ സഹോദരങ്ങളുടെ പശുക്കൾ കൂട്ടത്തോടെ ചത്തു.17 ഉം 15 ഉം വയസ്സുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. മികച്ച കുട്ടി ക്ഷീര കർഷകനുള്ള സംസ്ഥാന അവാർഡ് മാത്യുവിന് ലഭിച്ചിരുന്നു. 13 പശുക്കൾ ചത്തു. 5 പശുക്കളുടെ നില ഗുരുതരമാണ്. കപ്പതൊണ്ട് കഴിച്ചതാണ് കാരണമെന്ന് സംശയിക്കുന്നു.

