ജപ്പാൻ റിക്രൂട്ട്മെന്റ് ജനുവരി 5 ന് കട്ടപ്പനയിൽ. കട്ടപ്പന സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കുന്ന ഡ്രൈവിൽ 72 ഓളം കമ്പിനി പ്രതിനിധികൾ പങ്കെടുക്കും

ജപ്പാനിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വൻ അവസരങ്ങൾ ഒരുക്കിയാണ് ഡ്രൈവ് ഒരുക്കിയിരിക്കുന്നത്. ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ്റെ കീഴിൽ രജിസ്റ്റ്ർഡ് രജിസ്‌ട്രേഡ് സെന്ററിങ് ഓർഗനൈസേഷൻ, അജിനോറ ഓവർസീസ് കൺസൾട്ടൻസി, ഗ്ലോബൽ എഡ്യൂക്കേഷൻ ട്രസ്റ്റുമായി സഹകരിച്ചാണ് ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള 72-ഓളം കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കും .
കട്ടപ്പന സെന്റ് ജോർജ്ജ് ചർച്ച് പാരീഷ്ഹാളിൽ നടത്തുന്ന റിക്രൂട്ട്മെൻ്റിൽ പ്ലസ്‌ടു, ഡിഗ്രി, ഐടി ഐ, എഞ്ചിനീയറിംഗ് യോഗ്യതകൾ ഉള്ളവർക്കാണ് പങ്കെടുക്കുവാൻ സാധിക്കുന്നത്. സെൻ്റ് ജോർജ്ജ് ചർച്ച് പാരീഷ്ഹാളിൽ രാവിലെ 9.30 ന് ആരംഭിക്കുന്ന ഡ്രൈവ് കാഞ്ഞിരപ്പിള്ളി രൂപത ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 94952 68888, 73068 21543 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അജിനോറ ഓവർസീസ് കൺസൾട്ടൻസി ഡയറക്‌ടർ അജോ അഗസ്റ്റിൻ, ഗ്ലോബൽ എഡ്യൂക്കേഷൻ ട്രസ്റ്റ് മാനേജിങ് ഡയറക്‌ടർ പ്രിൻസ് മൂലേച്ചാലിൽ, ഡയറക്‌ടർ മനേഷ് ബേബി, അജിനോറ മാർക്കറ്റിംങ് മാനേജർ ജോബിഷ് കുര്യാക്കോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.