നെടുങ്കണ്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച യുവാവും സഹായം ചെയ്ത് നല്‍കിയ സുഹൃത്തുക്കളും അറസ്റ്റില്‍

ഇന്നലെ (വ്യാഴം) ഉച്ചയ്ക്ക് ശേഷമാണ് സംഭവം പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ആഷിക്കും ഇയാളുടെ സുഹൃത്ത് അനേഷും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ഇവിടേക്ക് വിളിച്ചുവരുത്തുകയും കൂടിയ അളവില്‍ മദ്യം നല്‍കുകയുമായിരുന്നു . ഇതിനുശേഷം പ്രായപൂര്‍ത്തിയാകാത്ത ആളും അനേഷും വീട്ടിലേക്ക് മടങ്ങി.
എന്നാല്‍ കൂടിയ അളവില്‍ മദ്യം കഴിച്ച പെണ്‍കുട്ടി ബോധരഹിത ആയിരുന്നു. സുഹൃത്തുക്കള്‍ പോയതിനുശേഷം ആഷിഖ് ബോധരഹിതയായി കിടന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളില്‍ സഹോദരി തിരിച്ചു വിളിച്ചു. ഫോണ്‍ എടുത്ത ആഷിക്കിന്റെ മറ്റൊരു സുഹൃത്ത് പെണ്‍കുട്ടി ആഷിഖിനൊപ്പം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അറിയിക്കുകയും ഇയാള്‍ ആഷിഖിനെ ഫോണില്‍ ബന്ധപ്പെടുകയുമായിരുന്നു . അപ്പോഴാണ് പെണ്‍കുട്ടി അമിതമായി മദ്യം കഴിച്ചെന്നും ബോധരഹിതയായി കിടക്കുകയാണ് എന്നും ആഷിഖ് സുഹൃത്തിനോട് വെളിപ്പെടുത്തിയത്. സഹായത്തിന് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇയാള്‍ മറ്റൊരു സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി ഇരുത്തി വീടിനു മുന്നിലെത്തിച്ച് വീട്ടുകാരെ വിവരമറിയിച്ച മടങ്ങിപ്പോയി.
തുടര്‍ന്ന് വീട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് നെടുങ്കണ്ടം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത് തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് പ്രതികളെ പിടികൂടിയായിരുന്നു.ബലാല്‍സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ആഷിഖിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കിയത് അടക്കമുള്ള വകുപ്പുകള്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്‍ പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.