ഇടുക്കി ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു

Dec 29, 2023 - 16:56
 0
ഇടുക്കി ജില്ലാ ആസൂത്രണസമിതി യോഗം ചേര്‍ന്നു
This is the title of the web page

ജില്ലാ ആസൂത്രണ സമിതി യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മുന്‍ഗണന, സംയോജിത, സംയുക്തപദ്ധതികള്‍ ചര്‍ച്ച ചെയ്തു. വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കെട്ടിടങ്ങളില്‍ വ്യവസായ സാധ്യതകള്‍ പരിശോധിക്കാന്‍ വ്യവസായവകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ വിശകലനം ചെയ്ത് തീരുമാനം അതത് വകുപ്പുകളെ ഉടന്‍ അറിയിക്കും. നെല്‍കൃഷി വ്യാപിപ്പിക്കല്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികള്‍, ദുരന്തസാധ്യത പ്രദേശങ്ങളില്‍ അപകടമുന്നറിയിപ്പ് നല്കുന്നതിനുള്ള സംവിധാനം, തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow