തൊടുപുഴയിൽ കോവിഡ് ബാധിച്ച വൃദ്ധൻ മരിച്ചു

തൊടുപുഴ നഗരസഭയിൽ ഏഴാം വാർഡ് പട്ടാണികുന്നിൽ താമസിക്കുന്ന പുളിക്കൽ പരീത് കുഞ്ഞ് (83) ആണ് കോവിഡ് ബാധിതനായിരിക്കെ മരിച്ചത്. ഹൃദയ രോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ അസീസ് മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പ്രത്യേക സുരക്ഷാ ക്രമീകണത്തോടെ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ക്കാരം കാരിക്കോട് നൈനാര് പള്ളിയിൽ നടക്കും.