കട്ടപ്പന നഗരസഭയിൽ വാഹന ലേലവുമായി ബന്ധപ്പെട്ട് വ്യാപാരികൾ തമ്മിൽ വാക്ക് തർക്കം. ലേല പരസ്യം കണ്ട് നാൽപ്പതോളം ആളുകൾ ലേലത്തിൽ പങ്കെടുത്തു

കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കണ്ടം ചെയ്ത ബോലേറോ വാഹനവും, ടിപ്പർ ലോറിയുമാണ് ലേലം ചെയ്യാൻ തീരുമാനിച്ചത്.വിവരം അറിഞ്ഞ് മൂവാറ്റുപുഴ, കോതമംഗലം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നാൽപ്പതോളം കച്ചവടക്കാർ ലേലത്തിൽ പങ്കെടുത്തു .85000 രൂപയിൽ തുടങ്ങിയ ബോലെറോ വാഹന ലേലം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപാക്കാണ് ഉറപ്പിച്ചത്. കട്ടപ്പന സ്വദേശി ജോഷിയാണ് ലേലം പിടിച്ചത്. ലേലവുമായി ബന്ധപ്പെട്ട് വ്യാപാരികൾ തമ്മിൽ തർക്കവും ഉണ്ടായി. നഗരസഭ കൗൺസിലർമാരായ മനോജ് മുരളിയും, സിബിപാറപ്പായിലും ചേർന്നാണ് രംഗം ശാന്തമാക്കിയത്.
125000 ൽ ആരംഭിച്ച ടിപ്പർ ലോറി ലേലം 135 500 രൂപക്ക് മൂവാറ്റുപുഴ സ്വദേശി അബ്ദുൾ ജബ്ബാറാണ് പിടിച്ചത്.ലേലം പിടിച്ച തുകയ്ക്ക് ഒപ്പം 18% GST യും ഒടുക്കിയാണ് ലേലം ഉറപ്പിച്ചത്.