സഹകരണ ആശുപത്രി ഷെയർ-നിക്ഷേപ സമാഹരണ ഉദ്ഘാടനം 31ന് മന്ത്രി വിഎൻ വാസവൻ നിർവഹിക്കും

കട്ടപ്പന : സഹകരണ ആശുപത്രിയുടെ ഷെയർ നിക്ഷേപസമാഹരണ ഉദ്ഘാടനം ഉദ്ഘാടനവും പുതുവത്സര ആഘോഷവും ഞായറാഴ്ച വൈകിട്ട് 5 ന് സഹകരണ ആശുപത്രി അങ്കണത്തിൽ നടക്കും. സഹകരണ മന്ത്രി വി എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സഹകരണ ആശുപത്രിയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി കട്ടപ്പനയിൽ പുതിയ ആശുപത്രി നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഓഹരി സമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കൂടുതൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രി ആരംഭം കുറിക്കുന്നുണ്ട്.
ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണവും അന്നേദിവസം നടക്കും. ആശുപത്രി ജീവനക്കാരുടെ പുതുവത്സര റാലി, പുതുവത്സര ഗാന മത്സരം,സിനിമാറ്റിക് ഡാൻസ്, സ്വരലയ കട്ടപ്പനയുടെ ഗാനമേളയും പൊതുസമ്മേളനത്തിനുശേഷം ഉണ്ടാകും. എം എം മണി എംഎൽഎ, വാഴൂർ സോമൻ എംഎൽഎ, സഹകരണ ആശുപത്രി ഡയറക്ടർ സി വി വർഗീസ്, അഡ്വക്കറ്റ് ഇ എം ആഗസ്തി, ജോയി വെട്ടിക്കുഴി, സഹകരണ രംഗത്തെ പ്രമുഖർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, ആശുപത്രി ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.