മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളില്‍ അടിച്ചേല്‍പ്പിച്ച അന്യായ ഉത്തരവ് പിന്‍വലിക്കണമെന്ന് മുണ്ടിയെരുമ പാമ്പാടുംപാറ മര്‍ച്ചന്റ്‌സ് അസോസിയേഷൻ

മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളില്‍ അടിച്ചേല്‍പ്പിച്ച അന്യായ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുണ്ടിരുമ്മ പാമ്പാടുംപാറ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സര്‍ക്കാര്‍ കൊണ്ടുവന്ന മാലിന്യ സംസ്‌കരണ നിയമങ്ങള്‍ അശാസ്ത്രീയമാണെന്നും ചെറിയ പിഴവ് വന്നാല്‍ പോലും വന്‍ തുക ഫൈന്‍ അടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രകടനത്തിന് ശേഷം പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണാസമരം മര്‍ച്ചന്റ്സ് അസോസിയേഷന്‍ ബ്ലോക്ക് പ്രസിഡന്റ് സജീവ് ആർ. നായർ ഉദ്ഘാടനം ചെയ്തു.
മുണ്ടിയെരുമ യൂണിറ്റ് പ്രസിഡണ്ട് ബിജു കളരിക്കൽ അധ്യക്ഷത വഹിച്ചു. പാമ്പാടുംപാറ യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രൻ പനക്കൽ മുഖ്യപ്രഭാഷണം നടത്തി.എൻ പി സുമേഷ്,ജീൻസ് കണ്ണാ കുഴി,ബിജോ മങ്ങാട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.