ദളിത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസ് പിടിക്കലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതക കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കാൻ തെളിവുകൾ അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ദളിത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി എസ്. പി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സമരം കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ ഉത്ഘാടനം ചെയ്തു.ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി.എ. സജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി രാജാ റാം , സംഘടനയുടെ മറ്റ് ഭാരവാഹികളും കോൺഗ്രസ്സ് നേതാക്കളുമായ പി.കെ.ശിവൻകുട്ടി, ബിന്ദു ദിനേശൻ , മിനി ഭാസ്കരൻ , ബിനു പി.കെ, സത്താർ, സി.ജി. വേലായുധൻ, സി.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു.