ഇന്ന് മണ്ഡലപൂജ; ഭക്തിനിര്‍ഭരമായി സന്നിധാനം; മകരവിളക്കിനായി ഒരുക്കങ്ങള്‍ തുടരുന്നു‌

Dec 27, 2023 - 10:33
 0
ഇന്ന് മണ്ഡലപൂജ; ഭക്തിനിര്‍ഭരമായി സന്നിധാനം; മകരവിളക്കിനായി ഒരുക്കങ്ങള്‍ തുടരുന്നു‌
This is the title of the web page

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10. 30-നും 11.30-നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലപൂജക്ക് ശേഷം നട താത്ക്കാലികമായി അടക്കും.തുടര്‍ന്ന് ഡിസംബര്‍ 30 -ന് വൈകിട്ട് അഞ്ച് മണിക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അതി വിപുലമായ ഒരുക്കങ്ങളാണ് സന്നിധാനത്ത് നടത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്കിന് മുന്നോടിയായി നടക്കുന്ന പ്രസാദ ശുദ്ധിക്രിയകള്‍ ജനുവരി 13-ന് വൈകിട്ട് നടക്കും. തുടര്‍ന്ന് അടുത്ത ദിവസം ബിംബശുദ്ധിക്രിയകളും ന‌ടക്കും.ജനുവരി 15-നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2.46-ന് മകരസംക്രമ പൂജകള്‍ ന‌ടക്കും. പതിവ് പൂജകള്‍ക്ക് ശേഷം വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവയും അയ്യന്റെ സന്നിധിയില്‍ നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

41 ദിവസത്തെ കഠിന വ്രതകാലത്തിന് അവസാനം കുറിച്ച്‌ തങ്ക അങ്കി രഥ ഘോഷയാത്ര ഇന്നലെ വൈകിട്ട് സന്നിധാനത്തെത്തി. തങ്ക അങ്കി ചാര്‍ത്തിയ അയ്യനെ ഒരു നോക്ക് കാണുന്നതിനായി വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow