ഇടുക്കി മൂലമറ്റം ചേറാടിയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടി;പിതാവ് മരണപെട്ടു
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് മകൻ പിതാവിനെ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കൽ കുമാരനെ (60)യാണ് മകൻ അജീഷ് കൊലപ്പെടുത്തിയത്.കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ കുമാരന്റെ ഭാര്യ തങ്കമ്മയെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

