പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

Dec 20, 2023 - 11:53
Dec 20, 2023 - 11:56
 0
പോലീസ് മർദനത്തിൽ  പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
This is the title of the web page

മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സിപിഎം ഗുണ്ടകളും ചേർന്ന് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി തല്ലിച്ചതയ്ക്കുന്നതിൽ പ്രതിഷേധിച്ച് കെപിസിസി നിർദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ചും ധർണയും നടത്തി. കട്ടപ്പനയിൽ എഐസിസി അംഗം അഡ്വ.ഇ എം ആഗസ്തി സമരം ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷന് മുമ്പിൽ പ്രകടനക്കാരും പോലീസും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. സമരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ ഡിസിസി പ്രസിഡൻ്റ് സിപി മാത്യു നിർവഹിച്ചു. കരിമണ്ണൂരിൽ റോയി കെ പൗലോസും കുമളിയിൽ ഇബ്രാഹിംകുട്ടി കല്ലാറും മൂന്നാറിൽ എ കെ മണിയും തങ്കമണിയിൽ ജോയി വെട്ടിക്കുഴിയും മറ്റു കേന്ദ്രങ്ങളിൽ ഡിസിസി ഭാരവാഹികളും സമരം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow