ക്രിസ്തുമസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ദേവികുളം എക്‌സൈസ് സംഘം മാങ്കുളം മേഖലയില്‍ നടത്തിയ പരിശോധനയില്‍ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് പ്രതി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു

Dec 20, 2023 - 11:41
 0

This is the title of the web page

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദേവികുളം എക്‌സൈസ് സംഘം മാങ്കുളം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് കുവൈറ്റ് സിറ്റി ഭാഗത്ത് നിന്നും 5 ലിറ്റര്‍ ചാരായവും 235 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.സംഭവത്തില്‍ കുവൈറ്റ്‌സിറ്റി സ്വദേശി സജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് പ്രതി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു.ഇയാളുടെ വീടിന് സമീപമുള്ള വനമേഖലയില്‍ നിന്നും 200ലിറ്ററിന്റെ ബാരലിലും 35 ലിറ്ററിന്റെ മറ്റൊരു കന്നാസിലുമായിട്ടായിരുന്നു ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ കോട സൂക്ഷിച്ചിരുന്നത്.പ്രതിക്കായി എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാങ്കുളത്ത് പരിശോധന നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow