എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഗാന മത്സരം നടന്നു

Dec 19, 2023 - 16:26
 0
എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഗാന മത്സരം നടന്നു
This is the title of the web page

മാങ്ങാത്തൊട്ടി മാർ ഗ്രിഗോറിയസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സബ്‌റോ 2023 എന്ന പേരില്‍ കരോള്‍ ഗാന മത്സരം സംഘടിപ്പിച്ചത്.മാങ്ങാത്തൊട്ടിയിൽ നടന്ന കരോൾ ഗാന മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തിലോത്തമ സോമന്‍ ഉത്‌ഘാടനം ചെയ്തു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടവക വികാരി ഫാ ബാബു ചാത്തനാട്ടിന്റെ നേതൃത്വത്തിൽ നടന്ന കരോൾ ഗാന മത്സരത്തിൽ സെന്റ് മേരീസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൾ ഫാ ജോബി മാതാളിക്കുന്നേൽ ക്രിസ്തുമസ് സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം ഷൈജ അമ്പാടി, ഫാദർ എൽദോസ് പുളിക്കകുന്നേൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു .വിവിധ ദേവാലയങ്ങളിൽ നിന്നുമായി 13 ഗായക സംഘങ്ങൾ  മത്സരത്തില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഒന്നാം സമ്മാനമായ പതിനായിരത്തി ഒന്ന് രൂപയും ട്രോഫിയും രാജകുമാരി ദേവമത പള്ളിയും , രണ്ടാം സമ്മാനമായ അയ്യായിരത്തി ഒന്ന് രൂപയും ട്രോഫിയും, മുരിക്കുംതൊട്ടി മരിയ ഗോരോത്തി പള്ളിയും മൂന്നാം സമ്മാനമായ മൂവായിരത്തി ഒന്ന് രൂപയും ട്രോഫിയും സെന്റ് മേരിസ് സ്കൂളിലെ ഗായക സംഘവും കരസ്ഥമാക്കി .കരോൾ ഗാന മത്സരത്തിന് ശേഷം ക്രിസ്തുമസ് പാപ്പ മത്സരവും നടന്നു.ട്രസ്റ്റി വി എം തങ്കച്ചൻ ,സെക്രട്ടറി എം ജെ ജോർജ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow