നെടുംകണ്ടത്ത് കലുങ്കിൽ നിന്ന് കാൽ വഴുതി തോട്ടിലേക്ക് വീണ് യുവതി മരിച്ചു .
ഇടുക്കി നെടുംകണ്ടത്ത് കലുങ്കിൽ നിന്ന് കാൽ വഴുതി തോട്ടിലേക്ക് വീണ് യുവതി മരിച്ചു .വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ ആയിരുന്നു അപകടം. നെടുംകണ്ടം വെളിയിൽ ഷെറിന്റെ ഭാര്യാ ആശ( 26) ആണ് മരിച്ചത്. നെടുംകണ്ടം ചക്കകാനത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ആശയും ഭർത്താവും. വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി തോട്ടിലേക്ക് പതിക്കുകയായിരുന്നു.



