ഇടുക്കി നെടുങ്കണ്ടം അർബൻ സഹകരണ സംഘം തെരഞ്ഞെടുപ്പിനിടെ സംഘർഷം. വ്യാജ വോട്ട് ആരോപണവുമായി മുന്നണികൾ ; ഇടതുപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു

കാലങ്ങളായി യു ഡി എഫ് ഭരിയ്ക്കുന്ന നെടുങ്കണ്ടം അർബൻ സഹകരണ സംഘത്തിൽ കേരളാ കോൺഗ്രസ് എം ന്റെ മുന്നണി മാറ്റത്തോടെയാണ് തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. തെരഞ്ഞെടുപ്പിൽ വ്യാപക അട്ടിമറി നടക്കുന്നതായി ആരോപിച്ച് ഇടതുപക്ഷം രംഗത്ത് എത്തുകയായിരുന്നു. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യു ഡി എഫ് തെരഞ്ഞെടുപ്പ് അട്ടിമറിയ്കുകയാണെന്ന് എൽ ഡി എഫ് ആരോപിച്ചു .
ഇതേ തുടർന്ന് ഇരു മുന്നണികളും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. തെരഞ്ഞെടുപ്പ് ബഹിഷ്കരിയ്ക്കുന്നതായി പ്രഖ്യാപിച്ച് എൽ ഡി എഫ് പ്രകടനം നടത്തി . മുമ്പ് നടന്ന മലനാട് സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടായതിനാൽ കനത്ത പോലിസ് സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടന്നത്