കട്ടപ്പനയിൽ വൻ പാൻ മസാല ശേഖരം പിടികൂടി.
കട്ടപ്പനയിൽ വൻ പാൻ മസാല ശേഖരം പിടികൂടി.കട്ടപ്പന പിണർവിളയിൽ യൂസഫ് ഹമീദിനെ പോലീസ് പിടികൂടി.കട്ടപ്പന മാർക്കറ്റിൽ കടയിൽ വിൽപ്പന നടത്തുന്നതിനായി വാഹനത്തിൽ കൊണ്ടു വന്നപ്പോഴാണ് പള്ളിക്കവലയിൽ വച്ച് പിടികൂടിയത്.2610 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്.13 ,650 രൂപയുടെ സാധനമാണ് പിടികൂടിയത്.കട്ടപ്പന DYSP യുടെ നിർദ്ദേശപ്രകാരം ഡൻസ് സാഫ് ടീമുംകട്ടപ്പന സി ഐ .T C മുരുകൻ, എസ് ഐ എബി ജോർജ് , സുമേഷ് തങ്കപ്പൻ, സന്തോഷ് KT, ശ്രീജിത്ത് VM, ശരണ്യ മോൾ പ്രസാദ് എന്നിവരടങ്ങുന്ന ടീമാണ് പിടികൂടിയത്.

