കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ നടന്നു

Dec 16, 2023 - 21:01
 0
കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ നടന്നു
This is the title of the web page

കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയിൽ നടന്നു.1961 ൽ രൂപീകൃതമായ ലോകത്തിലെ ഏറ്റവും വലിയ കലാ സംഘടനകളിൽ ഒന്നായ ചിത്രകലാ പരിഷത്ത് ജില്ലാ സമ്മേളനം, ഇടുക്കി പോലീസ് അസോസിയേഷൻ ഹാളിൽ നടന്നു.പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ സിറിൽ പി ജേക്കബ് സമ്മേളനം ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ ഫ്രസ്കോ മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജോസഫ് അനുഗ്രഹ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ, മുതിർന്ന ചിത്രകലാ അദ്ധ്യാപകൻ ജോസ് ആന്റണി, നിള ബിജു തുടങ്ങിയവർ സംസാരിച്ചു.പരിപാടി കൾക്ക് അജയൻ കടനാട് അഗസ്റ്റിൻ ജോസഫ്മഹിത രാജു , ഷാജീസ് കഞ്ഞിക്കുഴി ശ്രീകാന്ത്,മോൻസി മാമൂട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമ്മേളനത്തോട് അനുബന്ധിച്ചു ലൈഫ് മെമ്പർമാർക്കുള്ള ഐഡി കാർഡ് വിതരണം, കുടുംബ സംഗമം, കലാപരിപാടികൾ എന്നിവയും നടന്നു. സമ്മേളനത്തിൽ സ്കൂൾ കലാമേളയിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ അനഘ സാബുവിനെ ആദരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിരവധി ചിത്ര,ശില്പ കലാകാരന്മാർ ഉള്ള ഇടുക്കി ജില്ല ആസ്ഥാനത്തു ഗവണ്മെന്റ് ആർട്ട്‌ ഗാല്ലറി നിർമ്മിക്കുക,ജില്ലയിലെ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ടൂറിസം ഇടങ്ങളിൽ, ചിത്ര,ശില്പ കലാകാരൻമാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും, വിൽക്കുന്നതിനും ഉള്ള സൗകര്യങ്ങൾ ഉണ്ടാക്കുക.. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യോഗം പ്രമേയം പാസാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow