രാജാക്കാട് ഗവണ്‍മെന്റ് ഐ ടി ഐയില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം. കോളേജ് തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ടാണ് സംഘർഷം

Dec 14, 2023 - 16:34
 0
രാജാക്കാട് ഗവണ്‍മെന്റ് ഐ ടി ഐയില്‍ എസ് എഫ് ഐ-  കെ എസ് യു സംഘര്‍ഷം. കോളേജ് തിരഞ്ഞെടുപ്പ്  പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ടാണ് സംഘർഷം
This is the title of the web page

രാജാക്കാട് മുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി. ഐയില്‍ ഈ മാസം 22 ന്‌ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. നോമിനേഷന്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപെട്ട തര്‍ക്കമാണ് അക്രമത്തിൽ എത്തിയത്. കെ.എസ്. യു അംഗങ്ങള്‍ നോമിനേഷന്‍ നല്‍കാന്‍ എത്തിയപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയും മര്‍ദ്ദിക്കുകയും ആയിരുന്നെന്ന് കെ.എസ്. യു ആരോപിച്ചു. അതേസമയം കെ എസ് യു ജില്ലാ നേതാക്കള്‍ ക്യാമ്പസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി എസ്.എഫ്.ഐ യും ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഇരു വിഭാഗം പ്രവർത്തകരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow